

First Published Jan 15, 2024, 5:17 PM IST
പ്രമേഹരോഗികൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമായിരിക്കണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ഉയർന്ന പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ഷുഗർ അളവ് കൂട്ടുന്നതിന് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ സഹായിരിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്.
ഒന്ന്…
ചീര പോലുള്ള ഇലക്കറികളും ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ആന്റിഓക്സിഡന്റ് നിറഞ്ഞ സരസഫലങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകാതെ വിറ്റാമിനുകളും നാരുകളും നൽകുന്നു.
രണ്ട്…
അവോക്കാഡോ, ബദാം, വാൽനട്ട്, ഒലിവ് ഓയിൽ തുടങ്ങിയവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്., ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് സഹായിക്കുന്നു.
മൂന്ന്…
ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ സാൽമൺ മത്സ്യം രക്തത്തിലെ പഞ്ചസാരയെ കുറഞ്ഞ സ്വാധീനം ചെലുത്തി ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
നാല്…
കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ പ്രമേഹമുള്ളവർക്ക് ബ്രൊക്കോളി മികച്ചൊരു ഭക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു.
അഞ്ച്…
പ്രോട്ടീൻ അടങ്ങിയ മുട്ടയും തൈരും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
തൈരിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. അത് കൊണ്ട് തന്നെ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഭക്ഷണമാണ് തെെര്. നല്ല അളവിൽ പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണിത്. തൈരിൽ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും ഉണ്ട്.
ആറ്…
രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകാത്തതിനാൽ കിഡ്നി ബീൻസ്, ബ്ലാക്ക് ബീൻസ് എന്നിവ കഴിക്കാവുന്നതാണ്.
Last Updated Jan 15, 2024, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]