
ചെന്നൈ: പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.
കെ. സ്റ്റാലിൻ.
പദ്ധതി കോയമ്പത്തൂരിൽ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക.
ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോൾ നിലവിലുണ്ട്. സ്റ്റാലിന് ഇടപെട്ടു; തമിഴ്നാട്ടില്‍നിന്ന് ശബരിമലയിലെത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം ഏഷ്യാനെറ്റ് ന്യൂസ് Last Updated Dec 15, 2023, 11:05 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]