

മത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദദാരികളായ യുവതികൾക്ക് ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്ററസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ബിരുദദാരികളായ യുവതികൾക്ക് (പ്രായപരിധി 21-35 വയസ്സ്) Digital media & Marketing എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു.
അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യതൊഴിലാളി കുടുംബങ്ങളിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ FIMS ൽ ഉൾപെടുന്നവരും ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3 മാസത്തെ സൗജന്യ ഓൺലൈൻ പരിശീലനവും, കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 6 മാസത്തെ പ്രായോഗിക പരിശീലനവും നൽകുന്നു. 4 വർഷത്തെ Professional Degree ഉള്ളവർക്കും തീരനൈപുണ്യ കോഴ്സ് പൂർത്തിയായവർക്കും മുൻഗണന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപേക്ഷകൾ കോട്ടയം ജില്ലയിൽ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ആധാർ കാർഡ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിൻ്റെ സർട്ടിഫിക്കറ്റുകൾ, ക്ഷേമനിധി പാസ്സ്ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 30.12.23 വരെ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സ്വീകരിക്കുന്നതായിരിക്കും
വിവരങ്ങൾക്ക് ഫോൺ നമ്പർ : 9495801822, 9961499883, 8078762899,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]