
ശബരിമല തീർഥാടനത്തെ തകർക്കാന്‍ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് .സനാതന ധർമത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഐഎം പ്രയോഗവൽക്കരിക്കുകയാണ്.5 ചോദ്യങ്ങളും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചു.(V Muraleedharan against Heavy Rush in Sabarimala)
ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ സ്വദേശ് ദർശൻ (തീർഥാടന ടൂറിസം ),പ്രസാദ് പദ്ധതികളുടെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ നൂറു കോടിയോളം രൂപ എവിടെപ്പോയി. മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പെന്നും വി.മുരളീധരന് പറഞ്ഞു.
Read Also :
1.മണ്ഡലകാലത്ത് ദേവസ്വംമന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെ ?
- “ആചാരലംഘന”ത്തിന് ആയിരം പൊലീസ് അകമ്പടിയേകിയപ്പോൾ യഥാർഥ ഭക്തർക്ക് അഞ്ഞൂറ് പൊലീസായത് എങ്ങനെ ?
3.തീർഥാടനകാലം കൈകാര്യം ചെയ്ത് ശീലമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയതെന്തിന് ?
4.അന്നദാനവും കുടിവെള്ളവുമടക്കം ഏഴ് പതിറ്റാണ്ടായി ഭക്തരെ സേവിച്ചിരുന്ന അയ്യപ്പസേവാസംഘത്തെ മടക്കിക്കൊണ്ടു വരാത്തതെന്ത് - 5.ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ സ്വദേശ് ദർശൻ (തീർഥാടന ടൂറിസം ),പ്രസാദ് പദ്ധതികളുടെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ നൂറു കോടിയോളം രൂപ എവിടെപ്പോയി ? ടൂറിസം മന്ത്രിക്ക് ശബരിമലയിൽ മൗനമെന്ത്?
മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പെന്നും വി.മുരളീധരന് പറഞ്ഞു
Story Highlights: V Muraleedharan against Heavy Rush in Sabarimala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]