ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിംഗ്സ് വമ്പൻ അഴിച്ചുപണി നടത്തി. ന്യൂസിലൻഡ് താരങ്ങളായ ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര, ശ്രീലങ്കൻ പേസർ മതീഷ പതിരാന തുടങ്ങിയ പ്രമുഖരെ ടീം റിലീസ് ചെയ്തു.
ഇന്ത്യൻ താരങ്ങളായ ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി എന്നിവരും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇതിനുപുറമെ, ട്രേഡിലൂടെ രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാൻ റോയൽസിന് നൽകി മലയാളി താരം സഞ്ജു സാംസണെ ചെന്നൈ തട്ടകത്തിലെത്തിക്കുകയും ചെയ്തിരുന്നു.
ചെന്നൈ നിലനിർത്തിയ താരങ്ങൾ ഇവരാണ് എം എസ് ധോണി, നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, ഉർവിൽ പട്ടേൽ, നഥാൻ എല്ലിസ്, ശ്രേയസ് ഗോപാൽ, മുകേഷ് ചൗധരി, ജാമി ഓവർടൺ, ഗുർജൻപ്രീത് സിംഗ്, ആയുഷ് മ्हाത്രെ എന്നിവരെയാണ് ടീം നിലനിർത്തിയിരിക്കുന്നത്. ട്രേഡിലൂടെ ടീമിലെത്തിയ സഞ്ജു സാംസണും ഈ നിരയുടെ ഭാഗമാകും.
ഇതോടൊപ്പം, വരാനിരിക്കുന്ന ലേലത്തിൽ പുതിയ കളിക്കാരെ ടീമിലെത്തിക്കാനും ചെന്നൈ സൂപ്പർ കിംഗ്സിന് അവസരമുണ്ട്. സഞ്ജുവിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു സഞ്ജു സാംസണിന്റെ ട്രേഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് നടത്തി.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാൻ റോയൽസിന് കൈമാറിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്.
18 കോടി രൂപയായിരിക്കും സഞ്ജുവിന്റെ പ്രതിഫലം. ചെന്നൈ ടീമിൽ സഞ്ജുവിന്റെ പങ്ക് എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
റുതുരാജ് ഗെയ്ക്വാദ് നിലവിൽ ക്യാപ്റ്റനായി തുടരുന്നതിനാൽ ആദ്യ സീസണിൽ സഞ്ജുവിന് നായകസ്ഥാനം ലഭിക്കാൻ സാധ്യതയില്ല. ജഡേജ രാജസ്ഥാൻ നായകനാകുമോ? മൂന്ന് താരങ്ങളും ഉൾപ്പെട്ട
ട്രേഡ് കരാറിൽ രണ്ട് ദിവസം മുൻപ് തന്നെ ഒപ്പുവെച്ചിരുന്നതായാണ് വിവരം. സാം കറനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസ്സങ്ങൾ രാജസ്ഥാൻ റോയൽസിനുണ്ടായിരുന്നു.
എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ചതായി ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചു. സഞ്ജു ടീം വിട്ട
ഒഴിവിലേക്ക് രവീന്ദ്ര ജഡേജ രാജസ്ഥാന്റെ പുതിയ നായകനാകുമെന്നാണ് സൂചന. ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് ജഡേജ തന്റെ പഴയ തട്ടകമായ രാജസ്ഥാനിലേക്ക് മടങ്ങിയെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

