കൊൽക്കത്തയിലെ തെരുവുനായ്ക്കളുടെ വിശപ്പകറ്റാൻ സംഗീതത്തെ കൂട്ടുപിടിക്കുകയാണ് 73 വയസ്സുകാരനായ സുബ്രതോ ദാസ്. എല്ലാ ദിവസവും തൻ്റെ കീബോർഡും മൗത്ത് ഓർഗനുമായി നഗരത്തിലെത്തുന്ന അദ്ദേഹം, സംഗീതം അവതരിപ്പിച്ച് ലഭിക്കുന്ന പണം മിണ്ടാപ്രാണികളുടെ ഭക്ഷണത്തിനായി മാറ്റിവെക്കുന്നു.
രാവിലെ എട്ട് മണി മുതൽ പത്തര വരെ കൊൽക്കത്തയിലെ ലേക്ക് മാൾ, ലേക്ക് മാർക്കറ്റ്, രാഷ്ബിഹാരി തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ ഇദ്ദേഹത്തിൻ്റെ സംഗീതം കേൾക്കാം. കഴിഞ്ഞ 35 വർഷമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിവരുന്ന സുബ്രതോ ദാസ്, മുൻപ് ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.
പ്രായാധിക്യം കാരണം ജോലി തുടരാൻ കഴിയാതെ വന്നതോടെയാണ് സംഗീത വഴിയിലേക്ക് തിരിഞ്ഞത്. കുട്ടിക്കാലത്ത് അഭ്യസിച്ച സംഗീതം ഈ ഘട്ടത്തിൽ അദ്ദേഹത്തിന് തുണയായി.
സംഗീതത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ചെറുതാണെങ്കിലും, ദിവസവും ഏകദേശം 500 രൂപയോളം നായ്ക്കളുടെ ഭക്ഷണത്തിനായി അദ്ദേഹം കണ്ടെത്തുന്നു. View this post on Instagram A post shared by Aradhana Chatterjee (@storiesbyaradhana) ആരാധന ചാറ്റർജി എന്ന കണ്ടന്റ് ക്രിയേറ്റർ സുബ്രതോ ദാസിൻ്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് അദ്ദേഹത്തിൻ്റെ നിസ്വാർത്ഥ സേവനം പുറംലോകം അറിയുന്നത്.
‘കരുണയുടെ ജീവിക്കുന്ന ഉദാഹരണം’ എന്നാണ് അവർ ദാസിനെ വിശേഷിപ്പിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേർ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായും സഹായ വാഗ്ദാനങ്ങളുമായും രംഗത്തെത്തി.
പലരും അദ്ദേഹത്തെ ‘മാലാഖ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കമൻ്റുകൾ രേഖപ്പെടുത്തി. തെരുവുനായ്ക്കൾ നിരന്തരം പീഡനത്തിനിരയാകുന്ന വാർത്തകൾക്കിടയിൽ, സുബ്രതോ ദാസിൻ്റെ സംഗീതവും പ്രവൃത്തിയും സഹാനുഭൂതിയുടെയും മനുഷ്യത്വത്തിൻ്റെയും ഉദാത്ത മാതൃകയാവുകയാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

