കഴിഞ്ഞ വർഷം യുകെയിൽ ഒരു യുവാവ് തന്റെ റൂംമേറ്റിനെ ക്രൂരമായി കൊലപ്പെടുത്തി. 292 മില്യൺ ഡോളർ (2500 കോടി) സമ്പത്തിൻ്റെ അനന്തരാവകാശിയായ ഡിലൻ തോമസ് എന്ന 24 -കാരനാണ് റൂംമേറ്റും ഏകസുഹൃത്തുമായ വില്യം ബുഷിനെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന് മുമ്പ് ഡിലൻ ഓൺലൈനിൽ ചില വിവരങ്ങൾ തിരഞ്ഞതായി വിവരം.
കഴിഞ്ഞ വർഷം ക്രിസ്മസ് രാവിലാണ് തൻ്റെ സുഹൃത്തും റൂംമേറ്റുമായ വില്യം ബുഷിനെ 24 -കാരനായ ഡിലൻ തോമസ് ക്രൂരമായി കൊലപ്പെടുത്തിയത്. ദി സൺ പറയുന്നതനുസരിച്ച്, പ്രൈമറി സ്കൂളിൽ വച്ചേ ഇരുവരും പരിചയക്കാരായിരുന്നു. കുറച്ചധികം വർഷങ്ങളായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാൽ, കാമുകി എല്ല ജെഫ്രീസിനൊപ്പം ബുഷ് താമസം മാറാൻ ഒരുങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ ഡിലൻ പ്രകോപിതനാവുകയായിരുന്നു.
തൻ്റെ മുത്തച്ഛൻ സർ ഗിൽബർട്ട് സ്റ്റാൻലി തോമസ് നിർമ്മിച്ച പീറ്റേഴ്സ് ഫുഡ് സർവീസസ് എന്ന കാറ്ററിംഗ് കമ്പനിയുമായി ബന്ധപ്പെട്ട 292 മില്യൺ ഡോളർ സമ്പത്തിൻ്റെ അനന്തരാവകാശിയാണ് ഡിലൻ തോമസ്. 2023 -ലെ ക്രിസ്തുമസ് രാവിൽ, തൻ്റെ കുടുംബത്തെ കാണാൻ പോകുന്നതിന് മുമ്പ് തന്നെ കാണണമെന്ന് ഡിലൻ ബുഷിനോട് പറയുകയായിരുന്നു.
ഡിലൻ കഴുത്തിന്റെ അനാട്ടമിയെ കുറിച്ച് അതിന് മുമ്പായി ഓൺലൈനിൽ തിരഞ്ഞതായും പിന്നീട് കണ്ടെത്തി. ബുഷിനെ ഡിലൻ തന്റെ ബെഡ്റൂമിലേക്ക് വരുത്തിയ ശേഷം ആവർത്തിച്ച് കുത്തുകയായിരുന്നു. അവിടെ നിന്നും ബുഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രക്തം വാർന്നൊഴുകുമ്പോഴും പടിക്കെട്ടിറങ്ങിയെങ്കിലും ഡിലൻ പിന്നാലെ ചെന്ന് തടഞ്ഞുനിർത്തി വീണ്ടും കുത്തുകയായിരുന്നത്രെ.
ഒടുവിൽ കഴുത്തിന് ആവർത്തിച്ചുള്ള കുത്തേറ്റ ബുഷ് നിലത്തുവീഴുകയും മരണപ്പെടുകയുമായിരുന്നു. ഡിലന് സുഹൃത്തുക്കളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ബുഷാണെങ്കിൽ സുഹൃത്തുക്കളൊക്കെയുള്ള ആളായിരുന്നു. ബുഷും എല്ലയും ഡേറ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഡിലന്റെ സ്വഭാവത്തിൽ പ്രശ്നം വന്നത്. ഇടയ്ക്കിടെ നിന്നെ കൊല്ലും എന്ന് ഡിലൻ ബുഷിനോട് പറഞ്ഞിരുന്നുവെന്നും എല്ല പൊലീസിനോട് പറഞ്ഞു.
പിന്നീട് ഡിലൻ അറസ്റ്റിലായി. ഇപ്പോൾ സ്കീസോഫ്രീനിയയ്ക്കുള്ള ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]