
കൊച്ചി: വയനാട് പുനരധിവാസത്തിനുള്ള പണം കേരളത്തിന്റെ ദുരന്ത നിവരണ ഫണ്ടിൽ ഉണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ പണം ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചത്.
കൂടുതൽ ഫണ്ട് അനുവദിക്കുമോ എന്നത് ഈ മാസം അവസാനിക്കും മുൻപ് അറിയിക്കുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. കേന്ദ്രം കൂടുതല്‍ സഹായം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു.
പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നുണ്ടെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. കേസുകള്‍ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേഥയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നിലവിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നതായി സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു.
കേന്ദ്രം കൂടുതൽ സഹായം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു ഹൈക്കോടതിയുടെ മറുചോദ്യം. വാർത്തകൾ കണ്ടാൽ ഒന്നും നൽകില്ലെന്ന പ്രതീതിയാണ്.
പക്ഷേ വിശദാംശങ്ങൾ കണ്ടാൽ അങ്ങനെ തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ മാസം അവസാനിക്കും മുൻപ് ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ അറിയിക്കുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]