
.news-body p a {width: auto;float: none;} തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി (22) ആണ് ഇന്ന് രാവിലെ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്.
കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. അരിമ്പൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്ററുടെ മകനാണ്.
അച്ഛനോടൊപ്പം രാവിലെ അഞ്ചരയ്ക്ക് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിപ്പോഴായിരുന്നു സംഭവം. കുളിക്കിടയിൽ ശ്രീഹരിയെ കാണാതാവുകയായിരുന്നു.
ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. തൃശൂർ ഫയർഫോഴ്സിന്റെ സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]