
വീടെന്നാല്‍ അടച്ചുറപ്പുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും സ്വസ്ഥമായും സമാധാനമായും ജീവിക്കാന്‍ കഴിയുന്ന ഒരു ഇടം. അത് എങ്ങനെ വേണമെന്നുള്ളത് ഓരോരുത്തരുടെയും കാഴ്ചപ്പാടിനും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു.
കെട്ടിടം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന സംശയത്തില്‍ ഓരോ കാഴ്ചക്കാരനും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള ഉത്തരമായിരുന്നു കുറിച്ചത്. കാഴ്ചക്കാരെ അത്ഭുപ്പെടുത്തിയത് രണ്ട് നിലയുള്ള കെട്ടിടത്തിന് ആകെ രണ്ടടി വീതി മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്നതാണ്. ആദ്യ കാഴ്ചയില്‍ അതൊരു ചുമര് മാത്രമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ കെട്ടിടത്തിന് രണ്ടടിയേ ഉള്ളൂവെങ്കിലും എസിയും ജനാലകളും ആ കെട്ടിടത്തിൽ കാണാം.
പക്ഷേ, കെട്ടിടം എങ്ങനെയാണ് പണി കഴിപ്പിച്ചതെന്നും അതിലെങ്ങനെ ആളുകള്‍ താമസിക്കുമെന്നുമുള്ള സംശയത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍. കെട്ടിടത്തിന്റെ ഒരു വശത്ത് നിന്നുള്ള കാഴ്ചയില്‍ അത് വളരെ ഇടുങ്ങിയതാണ്.
അതേ സമയം മറു വശത്ത് വെന്റിലേഷനും ജനാലകളും കാണാം. കെട്ടിടത്തിന്റെ ഒരു വശത്ത് 2 മുതൽ 3 അടി വരെ വീതിയാണുള്ളത്.
മറുവശത്ത് 10 മുതൽ 20 അടി വരെ വീതിയും. ആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാരീസിലെ കാറ്റകോംബ്സ്; വീഡിയോ വൈറൽ View this post on Instagram A post shared by ɴᴀᴍᴍᴀ ᴘᴏɴᴅʏ (@namma_pondy) കടയിൽ ഓടി കളിക്കുന്നതിനിടയിൽ മകൻ വീണു; ജീവനക്കാരുടെ അശ്രദ്ധ, നഷ്ടപരിഹാരം വേണമെന്ന് അമ്മ ‘നിങ്ങളുടെ സിവിൽ എഞ്ചിനീയർ സുഹൃത്തിനെ പരാമർശിക്കുക’ എന്ന കുറിപ്പോടെ ‘നമ്മ പോണ്ടി’ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകര്‍ഷിച്ചു.
നിരവധി പേരാണ് തമാശ നിറഞ്ഞ കുറിപ്പുകളുമായെത്തിയത്. ‘ലോകത്തിലെ എട്ടാമത്തെ അത്ഭുതം’ എന്നായിരുന്നു ഒരു കുറിപ്പ്.
‘കെട്ടിടത്തിന് മറാസ്മസ് ബാധിച്ചിരിക്കുന്നു’ മറ്റൊരു കാഴ്ചക്കാരനെഴുതി. അതേസമയം കെട്ടിടം യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അതേ, സെറ്റാണോയെന്ന് ചോദിച്ചവരും കുറവല്ല.
അതേസമയ കെട്ടിടം എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. സ്കൂളിലെ സ്റ്റെയർ കേസിൻറെ കമ്പികൾക്കിടയിൽ പെൺകുട്ടിയുടെ തല കുടുങ്ങി; രസകരമായ കുറിപ്പുകളുമായി സോഷ്യല്‍ മീഡിയ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]