
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് മർദ്ദനം. കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം എത്തി
വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
ഗ്ലാസിന്റെ ചില്ലും തകർത്തു. പരിക്കേറ്റ മണിയൂർ സ്വദേശി മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് കുറ്റ്യാടി മരുതൻകര റോഡിലാണ് സംഭവം.
കാറിലിരിക്കുകയായിരുന്നു യുവാവ്. ഈ സമയത്താണ് ഒരു സംഘമാളുകൾ കാറിനടുത്തേക്ക് എത്തുന്നത്.
ഒരാൾ മുഖംമൂടി ധരിച്ചിരുന്നു. കാറിൻ്റെ ചില്ലിൽ അടിച്ചും ഇടിച്ചും യുവാവിനെ പുറത്തിറക്കുകയായിരുന്നു സംഘം.
യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന തർക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടായ മർദനം. മർദനമേറ്റ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിൻ്റെ ഭാഗമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിളിച്ചുവരുത്തിയാണ് വീണ്ടും ആക്രമണമുണ്ടായത്. നിലവിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു. ഉത്സവകാലത്തേക്കുള്ള പ്രത്യേക ട്രെയിൻ, യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് റെയിൽവേ, വൈകിയത് 15 മണിക്കൂർ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]