
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: വിശ്വസ്തനായ മാറ്റ് ഗേറ്റ്സിനെ (42) യു.എസ് അറ്റോർണി ജനറൽ ആക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വിവാദത്തിൽ. ഫ്ലോറിഡയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായിരുന്ന ഗേറ്റ്സ് നിരവധി ക്രിമിനൽ ആരോപണങ്ങൾ നേരിട്ടിരുന്നു.
വിവാദ പരാമർശങ്ങളിലൂടെയും ഇയാൾ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്.17കാരിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണത്തിൽ ജനപ്രതിനിധ സഭയിലെ എത്തിക്സ് കമ്മിറ്റി ഗേറ്റ്സിനെതിരെ അന്വേഷണം നടത്തിയിരുന്നു. ഇന്നലെ ഗേറ്റ്സ് സഭയിൽ നിന്ന് രാജിവച്ചതോടെ അന്വേഷണം തുടരാനുള്ള കമ്മിറ്റിയുടെ അധികാര പരിധി നഷ്ടമായി.
അന്വേഷണം നിലച്ചെങ്കിലും റിപ്പോർട്ട് വൈകാതെ പുറത്തുവിട്ടേക്കും. അതേസമയം, വിഷയത്തിൽ മൂന്ന് വർഷത്തോളം അന്വേഷണം നടത്തിയിട്ടും നീതി വകുപ്പ് ഇതുവരെ ഗേറ്റ്സിനെതിരെ കുറ്റംചുമത്തിയിട്ടില്ല.
തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഗേറ്റ്സ് നിഷേധിക്കുന്നു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ ഒരു വിഭാഗം ഗേറ്റ്സിന് എതിരാണ്.
ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കൻമാരെയും ഞെട്ടിച്ചു. ഗേറ്റ്സിന്റെ നോമിനേഷൻ സെനറ്റിൽ അംഗീകരിക്കപ്പെടുമോ എന്നും സംശയമാണ്.
അംഗീകാരത്തിന് സെനറ്റിൽ 50 പേരുടെ പിന്തുണ വേണം. സെനറ്റിൽ 53 റിപ്പബ്ലിക്കൻ അംഗങ്ങളുണ്ട്.
# ഒപ്പം വിശ്വസ്തർ അടുത്ത വിശ്വസ്തരെയാണ് ട്രംപ് ഇതുവരെ ക്യാബിനറ്റ് അംഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. തുൾസി ഗബ്ബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായും മാർകോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായും പ്രഖ്യാപിച്ചു.
ക്യൂബൻ വംശജനായ റൂബിയോ ഫ്ലോറിഡയിൽ നിന്നുള്ള സെനറ്ററാണ്. 2016ൽ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ മത്സരിച്ചിരുന്നു.
സി.ഐ.എ അടക്കം യു.എസിന്റെ 18 ഇന്റലിജൻസ് ഏജൻസികളുടെയും ചുമതല തുൾസിക്കാകും. യു.എസ് കോൺഗ്രസ് അംഗമായ ആദ്യ ഹിന്ദു വിശ്വാസിയാണ് തുൾസി.
2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട തുൾസി അടുത്തിടെയാണ് റിപ്പബ്ലിക്കൻ അംഗമായത്.
2020ൽ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനേഷന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അതേ സമയം, 218 സീറ്റ് നേടിയതോടെ റിപ്പബ്ലിക്കൻമാർ ജനപ്രതിനിധി സഭയുടെ നിയന്ത്രണം സ്വന്തമാക്കി.
# ഗേറ്റ്സ് – വിവാദങ്ങളുടെ തോഴൻ 1. മയക്കുമരുന്ന് ഉപയോഗം, ലൈംഗിക പീഡനം, ഔദ്യോഗിക രേഖകളുടെ ദുരുപയോഗം, വ്യക്തിഗത ഉപയോഗത്തിന് പ്രചാരണ ഫണ്ട് ഉപയോഗിച്ചു, അനധികൃത സമ്മാനങ്ങൾ സ്വീകരിക്കൽ, ജനപ്രതിനിധി സഭയിൽ വച്ച് ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പങ്കിട്ടു തുടങ്ങി നിരവധി ആരോപണങ്ങൾ 2.
റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിയെ കഴിഞ്ഞ വർഷം സ്പീക്കർ സ്ഥാനത്ത് നിന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി 3. വില്യം ആൻഡ് മേരി ലോ സ്കൂളിൽ നിന്ന് നിയമ ബിരുദം.
ഒരു നിയമ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം രാഷ്ട്രീയത്തിലേക്ക്. 2016ൽ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തീവ്ര വലതുപക്ഷവാദി # എതിർപ്പ് യു.എസ് നീതി വകുപ്പിന്റെ തലവനാണ് അറ്റോർണി ജനറൽ. നിയമപരമായ എല്ലാ കാര്യങ്ങളിലും പ്രസിഡന്റിന്റെ പ്രധാന ഉപദേശകൻ.
ക്യാബിനറ്റ് അംഗം. നീതി വകുപ്പിലോ സർക്കാർ തലങ്ങളിൽ പ്രോസിക്യൂട്ടറായോ ഒരിക്കലും ജോലി ചെയ്തിട്ടില്ലാത്ത ഗേറ്റ്സിനെ ഈ പദവിയിലേക്ക് നിയമിക്കുന്നതിൽ എതിർപ്പുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]