
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് കനത്തിരിക്കേ സമാജ്വാദി പാര്‍ട്ടി (എസ്പി) പ്രസിഡന്റ് അഖിലേഷ് യാദവിന്റെ ഒരു വീഡിയോ സാമൂഹ്യമാധ്യമായ ഫേസ്ബുക്കിലും എക്സിലും (പഴയ ട്വിറ്ററിലും) വൈറലാവുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അഖിലേഷ് കൂറ്റന്‍ ജനസദസിനെ അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.
മധ്യപ്രദേശിലെ നിവാരി ജില്ലയിലെ എസ്പിയുടെ തെരഞ്ഞെടുപ്പ് റാലി ദൃശ്യം എന്ന അവകാശവാദത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ വീഡിയോയുടെ വസ്തുത മറ്റൊന്നാണ് എന്നാണ് ഫാക്ട് ചെക്കില്‍ തെളിഞ്ഞിരിക്കുന്നത്. വീഡിയോ എസ്പി നേതാവ് അഖിലേഷ് യാദവിന്റെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലി എന്ന വാദത്തോടെ ഫേസ്ബുക്കില്‍ രവി സാഹു എന്നയാള്‍ 2023 നവംബര്‍ ഏഴാം തിയതി പോസ്റ്റ് വീഡിയോ ഇതിനകം ആയിരക്കണക്കിന് പേര് കണ്ടു.
സമാന വീഡിയോ മറ്റേനേകം യൂസര്‍മാരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കാണാം വീഡിയോ വസ്തുതാ പരിശോധന എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് പോലെയല്ല ഈ വീഡിയോയുടെ വസ്തുത.
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021ന്റെ അവസാനം സമാജ്വാദി പാര്‍ട്ടി യുപിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷ് യാദവ് പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോഴത്തേത് എന്ന അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്. അഖിലേഷ് യാദവിന്റെ വീഡിയോയില്‍ റാലിക്കരികെ വച്ച വലിയ ഫ്ലക്സ് കാണാം.
ഇതില്‍ മിഷന് 2022 എന്ന് എഴുതിയിരിക്കുന്നത് വ്യക്തമാണ്. അഖിലേഷ് യാദവ് 2021 നവംബര്‍ 20ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലും ഇതേ റാലിയുടെ ഫോട്ടോ കാണാം.
ഈ ചിത്രത്തിലും മിഷന് 2022 എന്നെഴുതിയ ഫ്ലക്സ് കാണാനാവുന്നതാണ്. വീഡിയോ പകര്‍ത്തിയ ഏതാണ്ട് അതേ ആംഗിളിലാണ് ഫോട്ടോ എടുത്തിരിക്കുന്നതും എന്നതിനാല്‍ ആള്‍ക്കൂട്ടവും പശ്ചാത്തലവുമെല്ലാം രണ്ടിലും ഏകദേശം സമാനവുമാണ്.
ഇതും ഇപ്പോഴത്തെ വൈറല്‍ വീഡിയോ പഴയതാണ് എന്ന് ശരിവെക്കുന്നു. 2021ലെ അഖിലേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും 2023ലെ വൈറല്‍ വീഡിയോയും- സ്ക്രീന്‍ഷോട്ടുകള്‍ 2021ലെ റാലിയുടെ വീഡിയോയാണ് ഇപ്പോഴത്തെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. 2023 നവംബര്‍ 17-ാം തിയതിയാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. : പാന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവും; സന്ദേശം കിട്ടിയവര്‍ ജാഗ്രതൈ Last Updated Nov 15, 2023, 2:55 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]