

First Published Nov 15, 2023, 12:34 PM IST
സാങ്കേതിക വിദ്യ വികസിച്ചതോടെ വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചാണ് കേൾക്കുന്നത്. ദിനപ്രതി ഓൺലൈൻ തട്ടിപ്പുകൾ വർധിച്ച് വന്നുകൊണ്ടിരിക്കുകയാണ്. ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദവും കാര്യക്ഷമവുമായി മാറിയിരിക്കുന്നതും തട്ടിപ്പുകാർക്ക് ഉപകാരമാണ്, ഇതോടൊപ്പം തന്നെ രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളും ഉയർന്നിട്ടുണ്ട്. സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കുന്നതിലൂടെ വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ട്. വാട്ട്സ്ആപ്പ് തട്ടിപ്പുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പ്രാധാന്യം നേടിയ ഒരു തരം തട്ടിപ്പ്.
:
സമ്മാനം ലഭിച്ചെന്നും ജോലി നല്കാമെന്നുള്ള വാഗ്ദാനം നൽകിയും നിരവധി തട്ടിപ്പുകൾ നടക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളെ ശ്രദ്ധിക്കണം. പലരും ഈ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു. പണം നഷ്ടമായതിന് ശേഷം മാത്രമായിരിക്കും പലരും തട്ടിപ്പാണെന്ന് പോലും മനസിലാക്കുക. നിങ്ങളുടെ ഫോണിലേക്ക് വരുന്ന സന്ദേശങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ആറ് സന്ദേശങ്ങള്‍ ഇവയാണ്.
തൊഴിൽ വാഗ്ദാനങ്ങൾ
ഏറ്റവും കൂടുതൽ വ്യാപകമാകുന്ന തട്ടിപ്പ് രീതിയാണ് തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ട് നടക്കുന്നത്. വാട്സ്ആപ്പിലൂടെയും എസ്എംഎസിലൂടെയും ലഭിക്കുന്ന ജോലി ഒഫറുകൾ മിക്കതും വ്യാജമാണെന്ന് തിരിച്ചറിയണം കാരണം, പ്രഫഷണൽ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്യില്ല.
സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് സന്ദേശം
പലപ്പോഴും വലിയ തുകകളോ സാധനങ്ങളോ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന സന്ദേശം നിങ്ങളുടെ ഫോണിലേക്ക് വന്നേക്കാം. ഈ ലിങ്കുകൾ തുറമ്പനാൽ സാമ്പത്തിക വ്യവരങ്ങളോ വ്യക്തി വിവരങ്ങളോ ആവശ്യപ്പെട്ടേക്കാം. ഇത്തരത്തിൽ വലിയ തട്ടിപ്പുകളാണ് രാജ്യത്ത് നടക്കുന്നത്.
ബാങ്കുകളുടെ പേരിൽ വരുന്ന സന്ദേശങ്ങൾ
നിങ്ങളുടെ ബാങ്കിന്റേതെന്ന പേരിൽ വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കുക. കെവൈസി വിവരങ്ങൾ ഫോൺ വഴി നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഇത് ശരിയാണോ എന്ന് വിലയിരുത്തുക. ബാങ്കുകൾ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും ഫോണിലൂടെ ആവശ്യപ്പെടില്ല.
:
പർചെസുകളെ കുറിച്ചുള്ള സന്ദേശം
ഏതെങ്കിലും ഉത്പന്നങ്ങളെ കുറിച്ചോ പർചെസുകളെ കുറിച്ചോ മെസേജുകൾ വരികയാണെങ്കിൽ ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം.
ഡെലിവറി സന്ദേശങ്ങള്‍:
ഏതെങ്കിലും സാധനങ്ങൾ നിങ്ങൾ ഓർഡർ നൽകിയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട അന്വേഷങ്ങൾക്ക് ഫോൺ നമ്പർ തിരയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് തട്ടിപ്പുകാരുടെ പക്കലേക്ക് എത്തിയേക്കാം. നിങ്ങളെ ഡെലിവറി കമ്പനിയാണെന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടിയേക്കാം.
ഒടിടി സബ്സ്ക്രിപ്ഷന്
പലപ്പോഴും സൗജന്യ സബ്സ്ക്രിപ്ഷന് വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പുകൾ പെരുകുന്നത്. ഒടിടി സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കണം.
Last Updated Nov 15, 2023, 1:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]