
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാള- ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ആദ്യകാല നേതാവും സംസ്ഥാന കൂടിയാലോചന സമിതി അംഗവുമായിരുന്ന തൈവേലിക്കകത്ത് ടി.എം. മുഹമ്മദ് മൗലവി (87) നിര്യാതനായി. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രസിഡന്റായും മേഖലാ നാസിമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ സഫിയ. മക്കള്‍: സൈദ, അഹമ്മദ് നജീബ്. മരുമക്കള്‍: മുഹമ്മദലി, നൗഷിറ.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാലം മുതലേ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ആ സന്ദേശവുമായി കേരളത്തിലാകെ സഞ്ചരിക്കുകയും ചെയ്ത പ്രതിഭയായിരുന്നു അദ്ദേഹമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബ് റഹ്്മാന്‍ അനുസ്മരിച്ചു.
അനേകം സാധാരണക്കാരുമായും രാഷ്ട്രീയ നേതാക്കളുമായും സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖരുമായും മതപണ്ഡിതരുമായും ഉറ്റബന്ധം കാത്തുസൂക്ഷിക്കുകയും അതൊക്കെയും പ്രസ്ഥാന സന്ദേശ പ്രചാരണത്തിനുപയോഗിക്കുകയും ചെയ്തു.
ജീവിതത്തിലെ വിശുദ്ധിയും പരലോകബോധവും അല്ലാഹുമായുള്ള അഗാധബന്ധവും ലാളിത്യവും മാതൃകാപരമാണ്.
അദ്ദേഹത്തിന്റെ പ്രേരണയാല്‍, പ്രചോദനത്താല്‍, മാര്‍ഗദര്‍ശനത്താല്‍ വിശുദ്ധമായ ജീവിതത്തിലേക്ക് കടന്നുവന്നവര്‍ ധാരാളമുണ്ടെന്നും അമീര്‍ അനുസ്മരിച്ചു.