
എറണാകുളം – അങ്കമാലി അതിരൂപതയിലെ യുവ വൈദീകന്റെ മുറിയില്‍ സുന്ദരിയായ യുവതി; കയ്യോടെ പിടികൂടി വിശ്വാസികള്‍ ; സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ കണ്ടത് പെണ്‍കുട്ടി മൂന്നു ദിവസത്തിലേറെയായി വൈദീകന്റെ മുറിയിലെന്ന് ;വിശ്വാസികള്‍ ചോദ്യം ചെയ്തതോടെ അബദ്ധം പറ്റിയതാണെന്ന് വൈദീകന്റെ ഏറ്റുപറച്ചില്‍ ; പ്രതിഷേധമുയര്‍ത്തിയതോടെ വൈദീകനെ ഇടവകയില്‍ നിന്നും സ്ഥലവും മാറ്റി ; വിമത വൈദികന് വിശ്വാസത്തില്‍ നിന്നും ജീവിത മൂല്യങ്ങളില്‍ നിന്നും ഒരുപാട് അകന്നുപോകുകയാണോ… സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു യുവ വൈദികന്റെ മുറിയില്‍ നിന്നും യുവതിയെ കൈയ്യോടെ പിടികൂടി വിശ്വാസികള്‍.പിന്നാലെ വൈദീകനെ വിശ്വാസികള്‍ ചോദ്യം ചെയ്തതോടെ യുവതി കാമുകിയാണെന്നും അബദ്ധം പറ്റിയതാണെന്നും വൈദീകന്റെ ഏറ്റുപറച്ചില്‍. വിശ്വാസികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെ വൈദീകനെ ഇടവകയില്‍ നിന്നും സ്ഥലം മാറ്റി.
യുവതിയെ വീട്ടിലേക്കും മടക്കി അയച്ചു. കഴിഞ്ഞയാഴ്ച എറണാകുളത്തെ പ്രമുഖ പള്ളിയിലാണ് സംഭവം.
തീര്‍ത്ഥാടകരൊക്കെ എത്തുന്ന പള്ളിയില്‍ സ്ത്രീകള്‍ വൈദികര്‍ താമസിക്കുന്ന സ്ഥലത്ത് എത്തുന്നത് പതിവാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഒരു യുവതിയെ സഹ വികാരികളുടെ മുറിക്ക് സമീപം കുറച്ചു ദിവസം സ്ഥിരമായി കണ്ടതോടെ വിശ്വാസികള്‍ ഇതാരെന്നറിയാൻ ശ്രമം തുടങ്ങി.
ഇതിനിടെ അസമയത്ത് ഒരു വൈദീകന്റെ മുറിക്കുള്ളിലേക്ക് ഇവര്‍ കയറി പോകുന്നതും വിശ്വാസികള്‍ കണ്ടു. ഇതു പതിവായതോടെ കള്ളക്കളി കണ്ടെത്താനായി നാട്ടുകാരുടെ ശ്രമം.
ഇതോടെ വിശ്വാസികള്‍ സിസിടിവി പരിശോധിക്കാൻ വികാരിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി യുവതി സഹ വികാരിമാരിലൊരാളുടെ മുറിയില്‍ ഉള്ളതായി കണ്ടെത്തി.ഈ വൈദീകനെ രൂപതയുടെ നിവേദിത ഹോമിലേക്ക് സ്ഥലം മാറ്റി.
സിസി ടിവി ദൃശ്യങ്ങള്‍ അധികൃതര്‍ കൊണ്ടുപോയതായും വിവരമുണ്ട്. കൂര്‍ബാന ഏകീകരണത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വൈദീകനാണ് ആരോപണ വിധേയൻ.
പരാതികളൊന്നുമില്ലാത്തതിനാല്‍ പോലിസ് കേസെടുത്തിട്ടില്ല. എന്നാല്‍ സംഭവം വിശവാസികള്ക്കിടയില് വലിയ വിവാദമായി മാറിയിരിക്കുകയാണ്.
സഭയ്ക്കെതിരെയും സിനഡിനും പോപ്പിനുമെതിരെയും പ്രതിഷേധത്തിന്റെ അങ്ങേയറ്റത്തിനുമപ്പുറം കടക്കുന്ന, അനുസരണയും വിധേയത്വവും ഭക്തിയും നഷ്ടപ്പെട്ട വിമത വൈദികന് വിശ്വാസത്തില്‍ നിന്നും ജീവിത മൂല്യങ്ങളില്‍ നിന്നും ഒരുപാട് അകന്നുപോകുന്നതിന് ഉദാഹരണമാണ് ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]