ദില്ലി: മുൻ സൈനികർക്കും ആശ്രിതർക്കുമുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. ദിവാലി സമ്മാനമായാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം, വിദ്യാഭ്യാസ, വിവാഹ സഹായധനം ഉൾപ്പെടെയാണ് കേന്ദ്രം വർധിപ്പിച്ചത്.
വിവാഹ സഹായധനം അമ്പതിനായിരത്തിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. വിദ്യാഭ്യാസ സഹായധനവും ഇരട്ടിയായി വർധിപ്പിച്ചു.
പ്രതിമാസം നൽകിയിരുന്ന ആയിരം രൂപ ഇനി മുതൽ രണ്ടായിരം രൂപയാക്കിയാണ് ഉയർത്തിയത്. എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം ഉടൻ കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് സൂചന.
2025 ജനുവരിയിൽ കമ്മീഷന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും, കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ സംസ്ഥാന സർക്കാരുകളുമായി സജീവ കൂടിയാലോചനകൾ നടക്കുകയാണ്.
എട്ടാം ശമ്പള കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വേണ്ട സമയത്ത് പുറത്തിറക്കുമെന്ന് ധനമന്ത്രാലയത്തിലെ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ രാജ്യസഭയിൽ സംസാരിക്കവെ വ്യക്തമാക്കി.
വിജ്ഞാപനം വന്ന ശേഷം മാത്രമേ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കൂ എന്നും അദ്ദേഹം അറിയിച്ചു. ശമ്പള നിർണ്ണയത്തിലെ ഫിറ്റ്മെന്റ് ഘടകം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും തീരുമാനിക്കാൻ ഉപയോഗിക്കുന്ന സുപ്രധാന മാനദണ്ഡമാണ് ഫിറ്റ്മെന്റ് ഘടകം (Fitment Factor).
കുറഞ്ഞ ജീവിതച്ചെലവിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ ശമ്പളം കണക്കാക്കാൻ ഡോ. വാലസ് ഐക്രോയ്ഡ് വികസിപ്പിച്ച ഐക്രോയ്ഡ് ഫോർമുല സ്വീകരിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിച്ചേക്കാം.
ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അത്യാവശ്യ ചെലവുകൾ പരിഗണിച്ച് ഒരു ശരാശരി തൊഴിലാളിയുടെ പോഷകാഹാര ആവശ്യകതകളിലാണ് ഈ ഫോർമുല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ശമ്പള വർദ്ധനവ് നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്.
ഇതിന് പുറമെ 58 ശതമാനം ഡി എ/ഡി ആർ ലഭിക്കുന്നുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുമ്പോൾ ഡി എ /ഡി ആർ പൂജ്യമായി പുനഃക്രമീകരിക്കപ്പെടും.
ഫിറ്റ്മെന്റ് ഘടകം 1.92 ആയാൽ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 34,560 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 17,280 രൂപയുമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]