തിരുവനന്തപുരം: സർക്കാർ വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസിൽ പ്രതിയെ പിടികൂടി. വികാസ് ഭവന് പിന്നിൽ ഒഴിവാക്കുന്നതിനായി നിർത്തിയിട്ടിരുന്ന വിവിധ സർക്കാർ വകുപ്പുകളുടെ വാഹനങ്ങളിൽ നിന്നാണ് ഇയാൾ ബാറ്ററികൾ മോഷ്ടിച്ചത്.
ഓഡിറ്റ്, ജലസേചനം, ഫിഷറീസ്, വാണിജ്യം തുടങ്ങിയ വകുപ്പുകളുടെ വാഹനങ്ങളാണ് മോഷണത്തിനിരയായത്. സംഭവസ്ഥലത്ത് ഒരു വാഗണർ കാറും ആക്ടിവ സ്കൂട്ടറും എത്തിയതായി പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി.
എന്നാൽ വാഹനങ്ങളുടെ നമ്പർ വ്യക്തമല്ലാതിരുന്നത് അന്വേഷണത്തിന് തടസ്സമായി. തുടർന്ന്, പൊതുമരാമത്ത് വകുപ്പിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന സർക്കിൾ ഇൻസ്പെക്ടർ സനൽകുമാർ വികാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, പ്രതിയെത്തിയ തീയതിയും സമയവും സംബന്ധിച്ച വിവരങ്ങൾ മ്യൂസിയം പൊലീസിന് കൈമാറി.
എന്നിട്ടും പ്രതിയെ കണ്ടെത്താനായില്ല. രാത്രിയിലെ ദൃശ്യങ്ങളായതിനാൽ വാഹനങ്ങളുടെ നമ്പർ വ്യക്തമായിരുന്നില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തിയെങ്കിലും നമ്പറോ ആളെ തിരിച്ചറിയാനോ കഴിഞ്ഞില്ല. ഇതിനിടെ, പൊലീസ് ഓഫീസർ രാജേഷിന് ലഭിച്ച ഒരു രഹസ്യവിവരം കേസിൽ നിർണായക വഴിത്തിരിവായി.
പ്രതി പിഎംജിയിലുള്ള ഒരു തട്ടുകടയ്ക്ക് സമീപം വാഹനം നിർത്തി മറ്റൊരാളെ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ നിന്ന് ലഭിച്ചു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
ഏകദേശം 40 സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനായി പരിശോധിച്ചിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

