ഇസ്ലാമാബാദ്∙ അഫ്ഗാനിസ്ഥാൻ–
അതിർത്തിയിൽ ഇരു സൈന്യങ്ങളും ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ഇന്നു രാവിലെയുണ്ടായ ശക്തമായ വെടിവയ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു.
അഫ്ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തു. പാക്ക് സൈന്യത്തിന്റെ ടാങ്കും അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
അഫ്ഗാൻ–പാക്ക് അതിർത്തിയായ ഡ്യൂറൻഡ് ലൈനിനോടു ചേർന്നുള്ള പാക്ക് ജില്ലയായ ചമൻ, അഫ്ഗാൻ ജില്ലയായ സ്പിൻ ബോൾദക് എന്നിവ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ തുടരുന്നത്.
58 പാക്ക് സൈനികരെ വധിച്ചതായാണ് അഫ്ഗാൻ സൈന്യം അവകാശപ്പെട്ടത്. അതേസമയം, 200 അഫ്ഗാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു.
തങ്ങളുടെ ഭാഗത്ത് 23 സൈനികർ കൊല്ലപ്പെട്ടെന്ന് പാക്ക് സൈന്യം അംഗീകരിച്ചു. അതേസമയം, അഫ്ഗാൻ ഭാഗത്ത് 12 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരുക്കേറ്റതായുമാണ് താലിബാൻ അവകാശപ്പെടുന്നത്.
പാക്ക് സൈന്യമാണ് ഇന്നു രാവിലെ ആക്രമണത്തിനു തുടക്കമിട്ടതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് എക്സ് പോസ്റ്റിൽ പറഞ്ഞു.
ആക്രമണത്തിൽ സ്പിൻ ബോൾദക് മേഖലയിലെ 12 സിവിലിയൻമാരാണു കൊല്ലപ്പെട്ടതെന്നും ഇതിന് അഫ്ഗാൻ സൈന്യം പ്രത്യാക്രമണത്തിലൂടെ മറുപടി നൽകിയെന്നും താലിബാൻ വക്താവ് പറഞ്ഞു. നിരവധി പാക്ക് സൈനികർ കൊല്ലപ്പെട്ടതായും സൈനിക പോസ്റ്റുകൾ തകർത്തതായും ടാങ്കുകൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തതായും സബീഹുള്ള അവകാശപ്പെട്ടു.
കൊല്ലപ്പെട്ട 10 പാക്ക് സൈനികരുടെ കൂടി വിഡിയോ അഫ്ഗാൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, അഫ്ഗാൻ സൈന്യവും പാക്ക് താലിബാനും ചേർന്ന് തങ്ങളുടെ പോസ്റ്റുകൾ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് പാക്കിസ്ഥാൻ പറഞ്ഞു.
കനത്ത തിരിച്ചടി നൽകിയെന്നും അവകാശപ്പെട്ടു. പാക്ക് താലിബാന്റെ പരിശീലന കേന്ദ്രമുൾപ്പെടെ തകർത്തതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]