തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി തൃശ്ശൂരിൽ അറസ്റ്റില്‍. പത്തനംതിട്ട
തിരുവല്ല കമ്മലത്തകിടി സ്വദേശി പാണംകാലയില്‍ വീട്ടില്‍ സച്ചു (25) വിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവല്ലയിലുള്ള വീട്ടില്‍ നിന്നും പിടികൂടിയത്. മൊബൈല്‍ ആപ്പായ സ്നാപ്പ് ചാറ്റിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും മെസേജുകള്‍ അയച്ച് പെണ്‍കുട്ടിയുമായി പ്രതി പരിചയം സ്ഥാപിച്ചിരുന്നു.
പിന്നീട് ഭീഷണിപ്പെടുത്തി വീഡിയോകള്‍ വാങ്ങി. തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
അതിജീവിത ഇരിങ്ങാലക്കുട വനിതാ സെല്ലില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ് എച്ച്ഒ ജിനേഷ് കെ ജെ, എസ് ഐ കൃഷ്ണപ്രസാദ് എം ആർ, ഗ്രേഡ് എസ് ഐ പ്രീജു ടി പി, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജീവന് ഇ എസ്, കമല്‍കൃഷ്ണ, ഉമേഷ് കൃഷ്ണന്, സി പി ഒ മാരായ ഷാബു എം എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]