
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്ന ഷാജൻ സ്കറിയയുടെ പരാതിയിൽ എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മറുനാടൻ മലയാളിയിലൂടെ സംരക്ഷണം ചെയ്ത വാർത്തകൾ പി.വി അൻവർ എഡിറ്റ് ചെയ്ത് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 196, 336, 340, 356 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷാജൻ സ്കറിയ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]