
കോഴിക്കോട്: ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്(59) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത്.
ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നുകിടക്കുകയായിരുന്നു. തുറന്നുകിടക്കുകയായിരുന്ന ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമേരിക്കയിൽ മലയാളിക്ക് ജോലി സ്ഥലത്ത് വെച്ച് വെടിയേറ്റു; സഹപ്രവര്ത്തകൻ പൊലീസ് കസ്റ്റഡിയിൽ
പൂജപ്പുരയിൽ നടുറോഡിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി; മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അനാസ്ഥയ്ക്ക് ഇരയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]