
തിരുവനന്തപുരം: പൂജപ്പുരയിൽ നടുറോഡിൽ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. കരകുളം സ്വദേശി ബൈജു ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വിവരം. രണ്ട് മക്കളുമായാണ് ബൈജു പൂജപ്പുരയിൽ എത്തിയത്. പെട്രോളൊഴിച്ച് തീ കൊളുത്തിയ ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും തീപ്പൊള്ളലേറ്റു. യുവാവിനെ രക്ഷിച്ച് മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകി. ശരീരം മുഴുവൻ പൊള്ളലേറ്റ യുവാവിന് ട്രോളിയും സ്ട്രച്ചറും ലഭിച്ചില്ല. രോഗിയെ ഏറ്റെടുക്കാൻ അറ്റൻ്ററും സ്ഥലത്തുണ്ടായിരുന്നില്ല. മിനിട്ടുകളോളം അത്യാഹിത വിഭാഗത്തിന് മുന്നിൽ നിലത്തിരിക്കേണ്ടി വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]