
തിരുവനന്തപുരം: എഡിജിപി പി വിജയന് സ്വര്‍ണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിന്റെ മൊഴി വാസ്ത വിരുദ്ധമാണെന്നും മുൻ എസ്പി സുജിത് ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംആര്‍ അജിത് കുമാര്‍ താൻ അങ്ങനെ പറഞ്ഞു എന്ന തരത്തിൽ അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുജിത് ദാസ് പറഞ്ഞു. പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് വ്യക്തമാക്കി.
കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എംആർ അജിത്കുമാർ ഡിജിപിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സർക്കാർ പുറത്തുവിട്ട രേഖയിലാണ് പരാമർശം. ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും സർക്കാർ ഇന്ന് ഈ റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിലാണ് എഡിജിപി പി വിജയനെതിരെ പരാമര്‍ശമുള്ളത്. എന്നാല്‍, ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് സുജിത് ദാസ് അജിത് കുമാറിനെതിരെ രംഗത്തെത്തിയത്.
‘എഡിജിപി പി വിജയന് സ്വർണ്ണക്കടത്ത് ബന്ധമെന്ന് മുന്‍ എസ്പി സുജിത് ദാസ് പറഞ്ഞു’; എഡിജിപി അജിത്ത് കുമാറിൻ്റെ മൊഴി
കനത്ത മഴ; മൈസൂരു എക്സ്പ്രസ് വേ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം, ബെംഗളൂരു അർബൻ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]