
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഈ വർഷത്തെ കാലവർഷം വിടവാങ്ങിയെന്നും തുലാവർഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്കേ ഇന്ത്യയിലും ബംഗാൾ ഉൾക്കടലിനും മുകളിലായി കിഴക്കൻ- വടക്ക് കിഴക്കൻ കാറ്റ് വീശാൻ തുടങ്ങിയതാണ് തുലാവർഷത്തിന്റെ വരവ് ഉറപ്പിച്ചത്. കാലവർഷം സാധാരണ തീയതിയിൽ തന്നെ വിടവാങ്ങിയപ്പോൾ തുലാവർഷം ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിന്റെ മദ്ധ്യഭാഗത്ത് ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തെക്കൻ ആന്ധ്രാ തീരത്തിന്റെ മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മദ്ധ്യ പടിഞ്ഞാറൻ അറബിക്കടലിൽ തീവ്രന്യൂനമർദ്ദം അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂന മർദ്ദമായി മാറാനും സാദ്ധ്യതയുണ്ട്. ഇക്കാരണങ്ങളാൽ കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി മഴ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുള്ളതിനാൽ പ്രദേശങ്ങളിൽ റെഡ് അലർട്ട് നൽകിയിരിക്കുകയാണ്.
ഓറഞ്ച് അലർട്ട്
15 /10/2024 : ഇടുക്കി, മലപ്പുറം
16/10/2024 : മലപ്പുറം, കണ്ണൂർ
17/10/2024 : കോഴിക്കോട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
15/10/2024: പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
16/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട്
17/10/2024: തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.