
.news-body p a {width: auto;float: none;}
കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണം തികച്ചും ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമാണെന്ന് വ്യക്തമാക്കി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയതെന്നും, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വ്യക്തമാക്കി.
തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങൾ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഉയർന്ന് വന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, നവീനിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. ദിവ്യക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധം കടുപ്പിക്കുകയാണ്.