
.news-body p a {width: auto;float: none;}
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദിവ്യ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതിരുന്നിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവിടേക്ക് കടന്നെത്തി അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു.
എന്നാൽ ദിവ്യയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളോടും വിമർശനങ്ങളോടു ഇടത് സൈബറിടങ്ങളിലും പ്രതികരണങ്ങൾ നിറയുന്നുണ്ട്. എൻഒസി കിട്ടാതെ സംരംഭകൻ തൂങ്ങിമരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നാണ് ഇടത് സൈബറിടങ്ങളിൽ ചോദിക്കുന്നത്. അഴിമതിക്കാരാൻ ഏത് കൊലകൊമ്പനായാലും അഴിമതിക്കാരനാണെന്ന് പറയുകതന്നെ ചെയ്യുമെന്നും ആരോപണത്തിൽ തെറ്റുണ്ടെങ്കിൽ നവീൻ അതിനെ നിയമപരമായി നേരിടണണെന്നും ഇടതു പ്രൊഫൈലുകൾ സോഷ്യൽ ഇടങ്ങളിൽ കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
എൻഒസി കിട്ടാതെ സംരംഭകൻ തൂങ്ങിയിരുന്നു എങ്കിൽ ???? എന്ത് ആകും ആയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു സാധാരണകാരൻ ഒരു പഞ്ചായത്തിൽ പോയാലും മുൻസിൽപലിറ്റിയിൽ പോയാലും ചില ഉദ്യോഗസ്ഥരുടെ ഹുങ്ക് ആണ് അവിടെ നടക്കുന്നത്. അഴിമതിക്കാരൻ ഏത് കൊലകൊമ്പനായാലും അഴിമതിക്കാരനെന്നു പറയുകതന്നെ ചെയ്യും. ആരോപണം തെറ്റെങ്കിൽ നവീൻ അതിനെ നിയമപരമായി നേരിടണമായിരുന്നു. പി പി ദിവ്യക്കൊപ്പം