
ശ്രീനഗര്‍: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ രണ്ടാം ക്വാളിഫയറില്‍ ടോയാം ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊണാര്‍ക്ക് സൂര്യാസ് ഫൈനലില്‍. ഇര്ഫാന് പത്താന്റെ മാസ്മരിക ബൗളിംഗ് കരുത്തിലാണ് കൊണാര്‍ക്ക് സൂര്യാസ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊണാര്‍ക്ക് സൂര്യാസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സടിച്ചു.
കെവിന് ഒബ്രീനൊപ്പം(39 പന്തില്‍ 50), തകര്‍ത്തടിച്ച ക്യാപ്റ്റൻ ഇര്ഫാന് പത്താൻ തന്നെയാണ്(35 പന്തില്‍49) ബാറ്റിംഗിലും കൊണാര്‍ക്ക് സൂര്യാസിനായി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും റിക്കി ക്ലാര്‍ക്കിന്റെ(44 പന്തില്‍ 67) ബാറ്റിംഗ് മികവില്‍ ടോയാം ഹൈദരാബാദ് ലക്ഷ്യത്തിന് അടുത്തെത്തി.
രഞ്ജി ട്രോഫി: ബംഗ്ലാദേശിനെതിരായ ബാറ്റിംഗ് വെടിക്കെട്ടിനുശേഷം സഞ്ജുവെത്തി, എന്‍ പി ബേസിലും കേരള ടീമിൽ
ഇര്ഫാന് പത്താനെറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ടോയാം ഹൈദരാബാദിന് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ ക്യാപ്റ്റൻ ഗുർകീരത് സിംഗും സമൈയുള്ള ഷിന്‍വാരിയും ചേര്‍ന്ന് മൂന്ന് റണ്‍സെടുത്തു. മൂന്നാം പന്തില്‍ ഷിന്‍വാരി സിക്സ് നേടിയതോടെ ഹൈദരാബാദിന്റെ ലക്ഷ്യം മൂന്ന് പന്തില്‍ രണ്ട് റണ്‍സായി.
IRFAN PATHAN, THE HERO IN LLC..!!!
– Qualifier 2, Toyam Hyderabad needed 3 from 3 balls & Irfan Pathan bowled W, 1 & 0 🤯🔥 pic.twitter.com/onnJzBYM9s
— Johns. (@CricCrazyJohns) October 14, 2024
എന്നാല്‍ നാലാം പന്തില്‍ ഷിന്‍വാരിയെ നവീന്‍ സ്റ്റുവര്‍ട്ട് പറന്നു പിടിച്ചു. അടുത്ത പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി സിംഗിളെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. എന്നാല്‍ ഇര്ഫാന് പത്താന്റെ പന്തില്‍ 25 പന്തില്‍ 27 റണ്‍സുമായി ക്രീസില്‍ നിന്ന ഗുര്‍കീരത് സിംഗിന് റണ്ണെടുക്കാനായില്ല. ഇതോടെ കൊണാര്‍ക്ക് സൂര്യാസ് ഒരു റണ്‍സ് ജയവുമായി ഫൈനലിലെത്തി. മത്സരത്തിലാകെ ഒരോവര്‍ മാത്രമാണ് ഇര്ഫാന് പത്താന് പന്തെറിഞ്ഞത്. നാളെ നടക്കുന്ന ഫൈനലില്‍ സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സാണ് കൊണാര്‍ക്ക് സൂര്യാസിന്റെ എതിരാളികള്‍. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]