
.news-body p a {width: auto;float: none;}
തായ്പെയ് : തായ്വാന് ചുറ്റും കടലിലും ആകാശത്തുമായി വീണ്ടും സൈനികാഭ്യാസം നടത്തി ചൈനയുടെ പ്രകോപനം. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം ചെറുക്കുമെന്ന് തായ്വാൻ പ്രസിഡന്റ് വില്യം ലായ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്വാനെ സ്വന്തം ഭാഗമായാണ് ചൈന കാണുന്നത്.
ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്. ഇന്നലെ ദ്വീപിന് ചുറ്റും 125 വിമാനങ്ങളും 34 കപ്പലുകളും ചൈന വിന്യസിച്ചെന്ന് തായ്വാൻ ഭരണകൂടം അറിയിച്ചു. സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 മുതൽ നിരവധി തവണ ചൈന തായ്വാന് ചുറ്റും സൈനികാഭ്യാസം നടത്തി പ്രകോപനം സൃഷ്ടിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാന്റെ വ്യോമാതിർത്തി ലംഘിക്കുന്നതും പതിവാണ്. തായ്വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുന്ന വില്യം ലായ് മേയിൽ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയും ചൈന ഇത്തരത്തിൽ പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു.