
.news-body p a {width: auto;float: none;}
ബ്യൂണസ് അയേഴ്സ്: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോകചാമ്പ്യൻമാരായ അർജന്റീന നാളെ വിജയവഴി തേടി ബൊളീവിയയെ നേരിടും. നാളെ ഇന്ത്യൻ സമയം രാവിലെ 5.30 മുതൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ കൊളംബിയയോട് തോൽവിയും വെനസ്വേലയോട് സമനിലയും വഴങ്ങിയ അർജന്റീന ഇന്ന് വിജയത്തിൽക്കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.ഇതിഹാസ താരം ലയണൽ മെസ്സി ഇന്നും ടീമിലുണ്ടാകും. അതേസമയം സസ്പെൻഷനിലായിരിക്കുന്ന ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനസിന് പകരം ക്രിസ്റ്റ്യൻ റൊമീറോ തന്നെയായിരിക്കും വലകാക്കുക. 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി അജന്റീന തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമതുള്ളത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കരുത്തരായ കൊളംബിയയെ വീഴ്ത്തിയതി്റെ ആത്മവിശ്വാസവുമായാണ് ബൊളീവിയ ഇറങ്ങുന്നത്. മറ്റൊരു മത്സരത്തിൽ നാലാം സ്ഥാനത്തുള്ള ബ്രസീൽ പെറുവിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ചിലിയെ വീഴ്ത്തിയ ബ്രസീലും ഉറുഗ്വേയെ അട്ടിമറിച്ച പെറുവും വിജയത്തുടർച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. നാളെ രാവിലെ 6.15 മുതലാണ് മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]