ന്യൂഡൽഹി : വ്യാജ പാസ്പോർട്ട് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് 24 പേർക്കെതിരെ സിബിഐ കേസെടുത്തു. പശ്ചിമ ബംഗാളിലും സിക്കിമിലും 50 സ്ഥലങ്ങളിൽ പരിശോധന നടന്നു.
50 ലധികം സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജ പാസ്പോർട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് ഒരു പൊതുപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയതു. അടുത്തിടെ വ്യാജ പാസ്പോർട്ട് റാക്കറ്റിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് 16 പൊതുപ്രവർത്തകർ ഉൾപ്പെടെ 24 പേർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
” പലരും റഡാറിന് കീഴിലാണ്. റാക്കറ്റിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള രേഖകൾ ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്,” CBI ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊൽക്കത്ത, ഗാംഗ്ടോക്ക്, സിലിഗുരി തുടങ്ങി 50 ഓളം സ്ഥലങ്ങളിൽ ഇന്നലെ വൈകുന്നേരം മുതൽ പരിശോധന ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. സിലിഗുരിയിലെ പാസ്പോർട്ട് സേവാ ലഘു കേന്ദ്രങ്ങളിലെ (പിഎസ്എൽകെ) സീനിയർ സൂപ്രണ്ടും ഇടനിലക്കാരനും പിടിയിലായി.
സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ വ്യക്തികൾ വ്യാജ പേപ്പറുകളിൽ പാസ്പോർട്ട് അനുവദിക്കുന്ന ശൃംഖലയുടെ ഭാഗമാണെന്ന് സിബിഐ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.