
നാട്ടില്‍ നടക്കുന്ന ‘ലാഭ ‘കരമായ നിക്ഷേപദ്ധതികളുടെ മെക്കാനിസം സിമ്പിളാണ്. ആളെ പറ്റിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കലാണ് ആദ്യം വേണ്ടത്..
താന്‍ വിശ്വസ്തനും ഉദാരനുമാണ് എന്ന് പൊതു വിടത്തില്‍ വരുത്തിത്തീര്‍ക്കാന്‍ പൊടിക്ക് ജീവകാരുണ്യ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും വേണം. ഇതോടെ നിലമൊരുങ്ങി.
പിന്നീട് ഏതാനും സാങ്കല്പിക ബിസിനസ്സ് പദ്ധതികള്‍ മുന്നിലുണ്ടാവണം. ആദ്യ ഇന്‍വെസ്റ്റര്‍ ഒരു ലക്ഷം മുടക്കിയാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ മൂന്നോ നാലോ ആയിരം ആ തുകയില്‍ നിന്നു തന്നെയെടുത്ത് അയാള്‍ക്ക് നല്‍കും.
ലാഭവിഹിതമായി. കുറച്ചെടുത്ത് ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തും.
രണ്ടാം ആഴ്ചയും ഇതുപോലെ ‘ലാഭ ‘വിഹിതം കൊടുക്കുമ്പോള്‍ ഇന്‍വെസ്റ്റര്‍മാര്‍ കൂടും. പിന്നെ പുതിയവരുടേതെടുത്ത് പഴയവരുടെ ലാഭവും മുതലും കൊടുത്ത് പഴയ വരെ ഒഴിവാക്കും.
അപ്പോഴേക്കും നൂറുകണക്കിന് പുതിയവര്‍ ഒരുപാട് പണം മുടക്കിയിരിക്കും. അതു പയോഗിച്ച് പ്രൊമോട്ടര്‍ സ്വന്തം പേരിലോ ബിനാമി പേരിലോ സ്വത്ത് വാങ്ങിക്കൂട്ടും.
കൂടെ പൊന്നും! ഏറെ കാലം ഇതു തുടരില്ല അതോടെ പൊട്ടലായി.
പൊളിയലായി. കേസായി.
കുറച്ചു കാലം ജയില്‍! കഴിഞ്ഞു.
ആള്‍ക്കും നാലഞ്ചു തലമുറയ്ക്കും സുഖമായി കഴിയേണ്ടത് സ്ഥാവരമായിട്ടോ സ്വര്‍ണ്ണം പോലെ ജംഗമമായിട്ടോ അപ്പോള്‍ കൈവന്നിരിക്കും. പണം മുടക്കിയവര്‍ പണവും മാനവും പോയ നിലയില്‍ തലയ്ക്ക് കൈയും വെച്ച് പരക്കം പായും!
2023 October 15 open page Expatriates investment അബ്ദുല്‍ ഗഫൂര്‍ നിരത്തരികില്‍ title_en: Expats should read this before investing; Simple mechanism …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]