
കൊല്ലം– കൊല്ലം ചടയമംഗലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാര്‍ത്ഥികളെയും വിട്ടയച്ചു. യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
കേള്‍വിപരിമിതിയുള്ള സംസാര ശേഷിയില്ലാത്തവരാണ് ഇവര്‍ അഞ്ച് പേരും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയന്ന് ആരോപിച്ച് ഇന്നലെ രാത്രിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഹോണടിച്ചിട്ടും ഇവര്‍ മാറിയില്ലെന്നായിരുന്നു ആരോപണം.
ഇവര്‍ക്ക് കേള്‍വിപരിമിതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാര്‍ഥികളാണ് ഇവര്‍.
നിഷിലെ അധികൃതര്‍ക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്. അര്‍ദ്ധരാത്രിയോടെ അഞ്ചുപേരും തിരുവനന്തപുരത്ത് എത്തി.
ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. യുവാക്കള്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് വാഹനം എടുക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയത്.
2023 October 15 Kerala chief minister Students custody Release ഓണ്‍ലൈന്‍ ഡെസ്ക് title_en: Fiev students in custody for creating obstalce for Chief minister's convoy …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]