
ആഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച തുടക്കത്തിനുശേഷം പാകിസ്ഥാന് തകര്‍ന്നടിഞ്ഞതിനെ കളിയാക്കി മുന്‍ താരങ്ങള്‍. 155-2 എന്ന ശക്തമായ നിലയില്‍ നിന്ന് 191 റണ്‍സിന് പാകിസ്ഥാന് ഓല് ഔട്ടായത് അവിശ്വസനീയതയോടെയാണ് പലരും കണ്ടത്.
ഒന്ന് മൂത്രമൊഴിച്ച് വരുമ്പോഴേക്കും പാകിസ്ഥാന്റെ കഥ തീര്‍ന്നുവെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന്റെ പരിഹാസം. പാകിസ്ഥാന്റെ തകര്‍ച്ച അവിശ്വസനീയമെന്ന് പറഞ്ഞ മുന്‍താരം വെങ്കിടേഷ് പ്രസാദ് വലിയവേദിയില്‍ പാകിസ്ഥാന് ഒരിക്കല്‍ കൂടി കലമുടച്ചുവെന്നും വ്യക്തമാക്കി.
😛
— Wasim Jaffer (@WasimJaffer14)
പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഇന്ത്യക്ക് എല്ലായപ്പോഴും മാനസികാധിപത്യമുണ്ടെന്നും പ്രതിഭയുണ്ടെങ്കിലും ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസമില്ലാത്തവരെപ്പോലെയാണ് പാകിസ്ഥാന് കളിക്കുന്നതെന്നും മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍ പറഞ്ഞു.
36/8 , wow ! What a collapse. Indian bowling was brilliant. And Pakistani ‘s panicked big time. They say don’t count your chickens before they hatch, but can confidentally say India will cruise through
— Venkatesh Prasad (@venkateshprasad)
ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും ഇമാം ഉള് ഹഖും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മുഹമ്മദ് സിറാജ് തുടക്കത്തില്‍ റണ്‍സ് വഴങ്ങിയപ്പോള്‍ പാകിസ്ഥാന് ഓപ്പണിംഗ് വിക്കറ്റില്‍ 41 റണ്‍സടിച്ചു. എന്നാല്‍ അബ്ദുള്ള ഷഫീഖിനെ വീഴ്ത്തിയ സിറാജ് തന്നെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
India have a psychological edge over Pakistan … Pakistan have so much talent but they play like a team that doesn’t believe they can beat the men in Blue ..
— Michael Vaughan (@MichaelVaughan)
ഇമാം ഉള് ഹഖിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായശേഷം ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ പാകിസ്ഥാന് പ്രതീക്ഷ നല്കി. 30-ാം ഓവറില്‍ 155-3 എന്ന ശക്തമായ നിലയിലായിരുന്ന പാകിസ്ഥാന് 300 റണ്‍സടിക്കുമെന്ന് കരുതിയെങ്കിലും സിറാജിന്‍രെ പന്തില്‍ ബാബര്‍ പുറത്തായതോടെ പാകിസ്ഥാന് തകര്‍ന്നടിഞ്ഞു. 16 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് കളഞ്ഞു കുളിച്ച പാകിസ്ഥാന് 10 ഓവറില്‍ 36 റണ്‍സ് കൂടി എടുക്കുന്നതിനിടെ ഓള് ഔട്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]