
തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ ബി.ഡി.എസ് പ്രവേശനത്തിനായുള്ള അവസാന തീയതി 15 വരെ നീട്ടി. ഡെന്റൽ കോളജുകളിൽ ഒഴിവുള്ള ബി.ഡി.എസ് സീറ്റുകൾ പ്രവേശന പരീക്ഷ കമീഷണർ നൽകിയിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്ന് കോളജുകൾക്ക് നികത്താവുന്നതാണ്.
പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം 15ന് ഉച്ചക്ക് രണ്ടിനകം അതത് കോളജുകളിൽ ബന്ധപ്പെടാവുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.