മണ്ണാർക്കാട്: ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സേവനത്തിനും മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന് ബാങ്കിംഗ് ഫ്രോണ്ടിയേഴ്സിന്റെ ദേശീയ പുരസ്കാരം ലഭിച്ചു. ബെസ്റ്റ് ലീഡർഷിപ്പിനുള്ള അവാർഡിന് ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമനും അർഹനായി. ഗോവയിൽ നടന്ന പരിപാടിയിൽ റിസർവ് ബാങ്ക് മുൻ സി.ജി.ഒ രത്നാകർ അവാർഡ് സമ്മാനിച്ചു. ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, പ്രസിഡന്റ് പി.എൻ.മോഹനൻ, മറ്റ് ഭരണസമിതി അംഗങ്ങൾ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മികച്ച പ്രവർത്തനത്തിന് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അവാർഡുകൾ റൂറൽ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചിട്ടുണ്ട്.