
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഗ്ലെന്‍ മാക്സ്വെല്ലിന്റെത്. 17 മൂന്ന് റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.
ആദ്യ മത്സത്തില്‍ ഇന്ത്യക്കെതിരെയും താരം നിരാശപ്പെടുത്തി. അതുകെുണ്ടുതന്നെ വിമര്‍ശനങ്ങളുടെ നടുക്കാണ് മാക്സ്വെല്.
ഇതിനിടെ മറ്റൊരു വിവാദത്തില്‍ കൂടി ഇടം പിടിച്ചിരിക്കുകയാണ് താരം. ഡ്രസിംഗ് റൂമിലിരുന്ന പുകവലിച്ചുവെന്നുള്ളതാണ് സംഭവം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരത്തിനിടെയാണ് സംഭവം.
മൂന്ന് റണ്‍സ് മാത്രമെടുത്ത് ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ താരം ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്.
എന്നാല്‍ മറ്റു ചിലര്‍ പ്രതിരോധിക്കുന്നുമുണ്ട്. മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അതിലൊന്നും കാര്യമില്ലെന്നും ആരാധകര്‍ പറയുന്നു.
എന്തായാലും താരം പുകവലിക്കുന്ന വീഡിയോ കാണാം… Well Smoked Maxwell 🫡 #AUSvsSA #Cricket pic.twitter.com/dQFeCjrLfQ — Ankur (@ankurumm) October 12, 2023 ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 134 റണ്‍സിന്റെ പരാജയമാണ് കങ്കാരുക്കള്‍ രുചിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഒരു ഘട്ടത്തില്‍ പോലും പിടിച്ച് നില്‍ക്കാനാകാതെ കമ്മിന്‍സും സംഘവും അടിയറവ് പറഞ്ഞു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ഓസീസിന്റെ പോരാട്ടം 177 റണ്‍സില്‍ അവസാനിച്ചു.
ഓസ്ട്രേലിയന്‍ നിരയില്‍ മര്‍നസ് ലാബുഷെയ്ന് (46) ഒഴികെ ആര്‍ക്കും പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
വാലറ്റക്കാരുടെ പ്രകടനമാണ് ഓസീസിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെയും ഏയ്ഡന്‍ മാര്‍ക്രത്തിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311റണ്‍സെടുത്തത്. 109 റണ്‍സെടുത്ത് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. പാകിസ്ഥാനെതിരെ ഹാര്‍ദിക്കിന്റെ ‘കൂടോത്രം’ ഫലിച്ചു!
ഇളകി മറിഞ്ഞ് ഗ്യാലറി; നഷ്ടമായത് നിര്‍ണായക വിക്കറ്റ്- വീഡിയോ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]