
ജിദ്ദ – വിശുദ്ധ ഉംറയും മദീന സിയാറയും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ ജിദ്ദ എയർപോർട്ടിലേക്ക് പോകുന്നതിനിടെ മലപ്പുറം സ്വദേശിനി മരിച്ചു.
കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ.കെ (34) യാണ് മരിച്ചത്.
മദീന സിയാറത്ത് പൂർത്തിയാക്കി ഇന്ന് നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ എയർപോർട്ടിലേക്ക് വരുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
മയ്യിത്ത് മദീനയിൽ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏക മകൻ: ഹാഫിള് റിള് വാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 October 15
title_en:
Umrah death