
കൊച്ചി- ഫലസ്തീൻ മണ്ണിൽ അധിനിവേശം നടത്തിയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ദിനേന കൊന്നൊടുക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന ഇസ്രായിനെതിരെ തദ്ദേശീയ ജനത നടത്തുന്ന ചെറുത്തു നിൽപിനെ നീതി ബോധമുള്ളവർക്ക് പിന്തുണക്കാതിരിക്കാനാവില്ലന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. പെരുമ്പാവൂർ നഗരത്തിൽ എസ്.ഡി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരിൽ സ്വന്തം ജനത കൊല്ലപ്പെട്ടു കൊണ്ടിരുന്നപ്പോഴും മാസങ്ങളോളം മൗനം അവലംഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായിലിൽ ഫലസ്തീൻ ജനത ചെറുത്തു നിൽപ് നടത്തിയപ്പോൾ നടത്തിയ വാചാലത കാപട്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജ്മൽ കെ. മുജീബ് സ്വാഗതം പറഞ്ഞു. സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ്, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഷമീർ മഞ്ഞാലി, നിമ്മി നൗഷാദ്, ജനറൽ സെക്രട്ടറി ലത്തീഫ് കെ.എം, സെക്രട്ടറിമാരായ ബാബു മാത്യു, കെ.എ. മുഹമ്മദ് ഷമീർ, ശിഹാബ് പടന്നാട്ട്, ട്രഷറർ നാസർ എളമന, സെക്രട്ടറിയറ്റ് അംഗങ്ങൾ സുധീർ എലൂക്കര, ഷാനവാസ്. സി.എസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഷ ടീച്ചർ, എൻ.കെ. നൗഷാദ്, ഹാരിസ് ഉമ്മർ, ബബിത സനൽ, അനു വി ശേഖരൻ, കബീർ കോട്ടയിൽ എന്നിവർ നേതൃത്വം നൽകി. പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് ശിഹാബ്. എം.എ നന്ദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
