അഹമ്മദബാദ് : ലോകകപ്പിൽ പാകിസ്താനെതിരെ വീണ്ടും ഇന്ത്യക്ക് വീണ്ടും തകർപ്പൻ ജയം.നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകർത്തത് . ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചുറി നഷ്ടമായി. 85 റൺസെടുത്ത പുറത്തായ രോഹിത് ശർമയുടെ ഇന്നിങ്സാണ് പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച ജയം സമ്മാനിച്ചത്. ഇതോടെ ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ജയങ്ങൾ 8-0 എന്ന നിലയിലായി.
ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ആദ്യ അഞ്ച് ഓവറുകളിൽ ഓപ്പണർമാരായ അബ്ദുൽ ഷഫീഖും ഇമാം-ഉൾ-ഹഖും ചേർന്ന് മികച്ച ഒരു തുടക്കമായിരുന്നു പാകിസ്താന് നൽകിയത്. പിന്നീട് ഇന്ത്യ പിടിമുറുക്കുകയായിരുന്നു.ഇതോടെ ഇന്ത്യ ടൂർണമെന്റിലെ മൂന്നാമത്തെ ജയം നേടി പോയിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുമായി ന്യൂസിലാൻഡിനൊപ്പമാണെങ്കിലും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാന ത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]