

നിയമസഭ പാസാക്കിയ ബില്ലുകളില്‍ വ്യക്തതയില്ല: ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ക്ക് മറുപടിയുമില്ല; ചാൻസലർ സ്ഥാനത്ത് തുടരാന്‍ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്ക് തന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ സാധിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് തുടരാന്‍ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ആ കത്ത് പിന്‍വലിച്ചില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.
‘ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ട്. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്കും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുന്നില്ല. പിന്നെ ആരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്?,’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിയമസഭ ചര്‍ച്ച നടത്തി പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍, സര്‍വ്വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തുടങ്ങിയ ബില്ലുകളിലാണ് ഗവര്‍ണര്‍ തീരുമാനമെടുക്കാത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]