

പനച്ചിക്കാട് പരുത്തുംപാറ ഷാപ്പുകുന്നിൽ പ്ലാസ്റ്റിക് ശേഖരിച്ച് വയ്ക്കുന്ന സ്ഥലത്ത് മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യം തുടർച്ചയായി തള്ളുന്നു; കൊല്ലാട് സ്വദേശിയായ യുവതിയെ കൈയ്യോടെ പിടികൂടി പതിനയ്യായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ!!
സ്വന്തം ലേഖകൻ
പനച്ചിക്കാട് : പരുത്തുംപാറ ഷാപ്പുകുന്നിലെ പ്ലാസ്റ്റിക് ശേഖരിച്ച് വയ്ക്കുന്ന എം.സി.എഫിന്റെ സമീപത്ത് തുടർച്ചയായി മാലിന്യം തള്ളുന്നു. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലാട് സ്വദേശിയായ യുവതിയെ ജനപ്രതിനിധികളും ഹരിത കര്‍മ്മ സേനാംഗങ്ങളും ചേര്‍ന്ന് പിടികൂടി.
മനുഷ്യവിസര്‍ജ്യം ശേഖരിച്ച പാഡുകളും ഉപയോഗിച്ച നാപ്കിനുകളും ഉള്‍പ്പെടെയുള്ള മാലിന്യമാണ് യുവതി തുടര്‍ച്ചയായി ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. സമീപത്ത് താമസിക്കുന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളിൽ പതിഞ്ഞ യുവതിയെ അധികൃതർ പിടികൂടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സമീപത്ത് താമസിക്കുന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലെ കാമറാ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമീപവാസികള്‍ക്ക് വാട്സാപ്പ് സന്ദേശമായി അയച്ചു കൊടുത്തു. തുടര്‍ന്ന് അവരില്‍ നിന്ന് ലഭിച്ച വിവരവും കവലയിലെ മറ്റ് സ്ഥാപനങ്ങളിലെ കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചും യുവതിയെ തിരിച്ചറിയുകയായിരുന്നു.
പനച്ചിക്കാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജീനാ ജേക്കബ്, പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അര്‍ച്ചന ജെ.കുമാര്‍, ഹരിത കര്‍മ്മസേനാംഗങ്ങളായ സുനിമോള്‍, ബിന്ദു എന്നിവരുടെയും നേതൃത്വത്തില്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മാലിന്യക്കൂടുമായി വെള്ള നിറമുള്ള സ്കൂട്ടറില്‍ യുവതി എത്തുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തുകയായിരുന്നു.
യുവതിയില്‍ നിന്നും പതിനയ്യായിരം രൂപ പിഴ ഈടാക്കി. പരുത്തുംപാറ ഷാപ്പുകുന്നിലെ പ്ലാസ്റ്റിക് ശേഖരിച്ച് വയ്ക്കുന്ന എം.സി.എഫിന്റെ സമീപത്ത് അഞ്ചു തവണയാണ് ഇവര്‍ മാലിന്യം കൊണ്ടു വലിച്ചെറിഞ്ഞിട്ട് പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]