കോട്ടയം:ജില്ലയിലും മറ്റിടങ്ങളിലുമുള്ള വിവിധ തസ്തികകളിലെ 75 ഒഴിവുകളിലേക്ക് മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 18 ന് സൗജന്യ ജോബ് ഡ്രൈവ് നടത്തും.
രാവിലെ 10 ന് അതിരമ്പുഴയിലെ സർവകലാശാല യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലാണ് സൗജന്യ ജോബ് ഡ്രൈവ് നടത്തുക. മുത്തൂറ്റ് ഫിൻകോർപ്പ്, പാരിസൺ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണിത്. പ്ലസ് ടു /ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി/ ബി.ടെക് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ) എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30ന് എത്തണം. ഫോൺ: 04812731025, 8075164727.