
ഔദ്യോഗിക അക്കൗണ്ടിലൂടെ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. അഞ്ച് മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ പേര് ഗാനം യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗാനം നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പുറത്തിറങ്ങി. ധ്വനി ഭാനുശാലി ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് തനിഷ്ക് ബാഗ്ചിയാണ്. വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്റെ ബാനറിലാണ് വീഡിയോ ആല്‍ബമായി ഇപ്പോള്‍ പുറത്തിറങ്ങിയത്. ഔദ്യോഗിക അക്കൗണ്ടിലൂടെ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. അഞ്ച് മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ പേര് ഗാനം യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു.
നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിലുള്ള വിശേഷചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഉള്‍കൊള്ളിച്ചുള്ള ഗര്‍ഭോ എന്ന പേരിലുള്ള നൃത്ത സംഗീത വീഡിയോ ആല്‍ബമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഗുജറാത്തിലെ ഗര്‍ബ നൃത്തത്തിന്റെ ചുവടുകള്‍ക്കു ചേര്ന്നരീതിയിലാണ് ഗാനത്തിന് സംഗീത നല്‍കിയിരിക്കുന്നത്. താനെഴുതിയ വരികള്‍ക്ക് മനോഹരമായ സംഗീതം നല്‍കിയതിന് നിഷ്ക് ബാഗ്ചിയെ അഭിനന്ദിച്ചുകൊണ്ടാണ് നരേന്ദ്ര മോദി വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താന്‍ ഒന്നും എഴുതിയിരുന്നില്ലെന്നും എന്നാല്‍ കുറച്ചു ദിവസംകൊണ്ട് പുതിയൊരു ഗാനം എഴുതാനായെന്നും നവരാത്രിയോടനുബന്ധിച്ച് അത് പങ്കുവെക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Readmore…യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിര്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Last Updated Oct 14, 2023, 4:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]