
പുതുക്കാട്: എടിഎം മെഷീനുകളില്‍ കൃത്രിമം കാണിച്ച്പണം മോഷ്ടിക്കുന്ന സംഘത്തെ പുതുക്കാട് പോലീസ് ഹരിയാനയില്‍ നിന്നും സഹസികമായി പിടികൂടി. ട്രക്ക് ഡ്രൈവര്‍മാരുടെ വേഷം ചമഞ്ഞു കേരളത്തിലെത്തിയ ശേഷം എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ഹരിയാന സ്വദേശികളായ സിയാ ഉള് ഹഖ്, നവേദ് എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങളും, കോള്‍ റെക്കോര്‍ഡുകളും, ബാങ്ക് പണമിടപാട് വിവരങ്ങളും എല്ലാം പ്രതികൾക്കെതിരെ പോലീസ് ശേഖരിച്ചിരുന്നു.
ഹരിയാനയില്‍ പ്രതികൾ നടത്തുന്ന സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ മുഖേനയാണ് തട്ടിപ്പിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നത്. ഷോപ്പിൽ നിന്നും ശേഖരിക്കുന്ന ഐഡി കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച് കൃത്രിമമായി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ഉണ്ടാക്കിയിരുന്നു. തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
രാജസ്ഥാന് ഹരിയാന അതിര്‍ത്തി ഗ്രാമത്തിൽ നിന്നാണ് ഇരുവരെയും തന്ത്ര പരമായി കസ്റ്റഡിയിൽ എടുത്തത്. ഹരിയാന പോലീസിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘവും പുതുക്കാട് പോലീസിന് മിഷനിൽ സഹായിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]