
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നും ബൗളിംഗ് നിരയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹ്ഹമദ് ഷമിയോ ആര് അശ്വിനോ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.
ഇതിനിടെ പാകിസ്ഥാന് പേടിക്കേണ്ട ഒരു ഇന്ത്യന്‍ താരത്തിന്റെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് ഓപ്പണറും നായകനുമായിരുന്ന അമീര്‍ സൊഹൈല്‍. മുന്‍ പാക് പേസര്‍ മുഹമ്മദ് സമിയുടെ യുട്യൂബ് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പാകിസ്ഥാന് ഭയക്കേണ്ട ഇന്ത്യന്‍ താരത്തിന്റെ പേര് സൊഹൈല്‍ വെളിപ്പെടുത്തിയത്.
അഫ്ഗാനെതിരായ മത്സരത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമായിരുന്നുവെന്ന് സമി പറഞ്ഞപ്പോള്‍ ഷമിയെ പാകിസ്ഥാനെതിരെ കളിപ്പിക്കരുതെന്ന് സൊഹൈല്‍ പറഞ്ഞു. പാകിസ്ഥാനെതിരെ അവനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, കാരണം അവന് അപകടകാരിയാണ്. അതുകൊണ്ട് ഷാര്‍ദ്ദുല്‍ താക്കൂറിനെ തന്നെ അവര്‍ ഇന്നും കളിപ്പിക്കട്ടെ എന്നായിരുന്നു സൊഹൈലിന്റെ മറുപടി.
ഡെങ്കിപ്പനി മൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ കഴിയാതിരുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്ന് പാകിസ്ഥാനെതിരെ 99 ശതമാനവും കളിക്കാന്‍ സാധ്യതയുണ്ടന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്ലേയിംഗ് ഇലവനില്‍ നിരയില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ മാറ്റങ്ങളുണ്ടായേക്കാമെന്നും ഇക്കാര്യം കളിക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും രോഹിത് പറഞ്ഞിരുന്നു. ആദ്യ രണ്ട് കളികളിലും ഷമിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടായിരുന്നില്ല. ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആര് അശ്വിനും ദില്ലിയില്‍ അഫ്ഗാനെതിരെ ഷാര്‍ദ്ദുല്‍ താക്കൂറുമാണ് ഷമിക്ക് പകരം പ്ലേയിംഗ് ഇലവനിലെത്തിയത്.
Last Updated Oct 14, 2023, 12:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]