
പ്രമുഖ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെരാരി ഇനി ക്രിപ്റ്റോകറൻസി കൊടുത്ത് വാങ്ങാം. അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ ഉപയോഗിച്ച് പ്രീമിയം വാഹനങ്ങൾ വാങ്ങാം.
കൂടാതെ, ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച ഡിമാൻഡിനെ തുടർന്ന് സമീപഭാവിയിൽ ഈ സംവിധാനം യൂറോപ്യൻ വിപണികളിലേക്ക് വ്യാപിപ്പിക്കാനും ഫെരാരി പദ്ധതിയിടുന്നുണ്ട്. ബിറ്റ്കോയിന് പുറമേ, എതെറിയം, യുഎസിലെ ജനപ്രിയമായ സ്റ്റേബിൾകോയിൻ, യുഎസ്ഡിസി തുടങ്ങിയ ഡിജിറ്റൽ കറൻസികളുപയോഗിച്ചും ഫെരാരി വാങ്ങാം.
സമ്പന്നരായ ഉപഭോക്താക്കളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തെത്തുടർന്നാണ് ഈ തീരുമാനമെന്ന് ഫെറാരി വ്യക്തമാക്കി. ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുമ്പോൾ അധിക ഫീസോ അധിക ചാർജുകളോ ഈടാക്കില്ല.
ഏകദേശം 211,000 ഡോളർ പ്രാരംഭ വില നിശ്ചയിച്ചിരിക്കുന്ന ഉയർന്ന നിലവാരമുള്ള കാറുകൾ ഇതിലൂടെ വാങ്ങാൻ കഴിയും. : പാരിസിലേക്ക് പറക്കാം വെറും 25,000 രൂപയ്ക്ക്!
എയർഇന്ത്യയുടെ വമ്പൻ ഡിസ്കൗണ്ട് ഇന്ന് അവസാനിക്കും ക്രിപ്റ്റോകറൻസി പേയ്മെന്റുകൾ നിയമപരമായി അംഗീകരിച്ചിട്ടുള്ള മറ്റ് പ്രദേശങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും ക്രിപ്റ്റോ കറന്‍സി സ്വീകരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതേ സമയം ക്രിപ്റ്റോ കറൻസി ഖനനത്തിനുള്ള ഉയർന്ന ഊർജ്ജ ഉപഭോഗം കാരണം പല കമ്പനികളും സമാന സേവനം നൽകുന്നതിന് വൈമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്.
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ബിറ്റ്കോയിൻ സ്വീകരിച്ചെങ്കിലും പാരിസ്ഥിതിക ആശങ്കകൾ കാരണം ഈ സേവനം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഫെരാരിയുടെ ഏറ്റവും വലിയ വിപണി യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവ ആണ്.
ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഫെരാരിയുടെ കാർ കയറ്റുമതിയുടെ 46 ശതമാനവും ഈ രാജ്യങ്ങളിലേക്കായിരുന്നു. : ലോകം മുഴുവൻ സൗജന്യമായി സഞ്ചരിക്കാം; ക്രെഡിറ്റ് കാർഡ് റിവാർഡുകൾ പ്രയോജനപ്പെടുത്തൂ Last Updated Oct 14, 2023, 5:37 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]