വിതുര∙ പൊന്മുടി സംസ്ഥാനപാതയിൽ കാറിടിച്ച് വിതുര സ്വദേശിയായ മണിയൻ സ്വാമി (85) മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന ആര്യനാട് വില്ലേജ് ഓഫിസർ പൊലീസിൽ കീഴടങ്ങി. തൊളിക്കോട് പനയ്ക്കോട് ചെറുവക്കോണം സ്വദേശി എസ്.പ്രമോദാണ് വിതുര
സ്റ്റേഷനിൽ കീഴടങ്ങിയത്.
പൊലീസ് ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
പ്രമോദ് ഓടിച്ചിരുന്ന കാർ വിതുര പൊലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തിയിരുന്നു.
ഒളിവിൽ പോയ പ്രമോദ് അന്വേഷണം പുരോഗമിക്കവെയാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാതാവിന് ഇൻസുലിൻ എടുക്കാൻ തിരക്കിട്ട് പോകുന്നതിനിടെ അപ്രതീക്ഷിതമായി വയോധികൻ റോഡിനു കുറുകെ കയറിയെന്നും മുന്നിൽ വേറെ വാഹനം ഉണ്ടായിരുന്നതിനാൽ അവസാന നിമിഷം കാർ വെട്ടിത്തിരിക്കാൻ കഴിഞ്ഞില്ലെന്നും വില്ലേജ് ഓഫിസർ മൊഴി നൽകിയതായി വിതുര സബ് ഇൻസ്പെക്ടർ എസ്.എൻ.മുഹ്സിൻ മുഹമ്മദ് ‘മനോരമ’യോടു പറഞ്ഞു.
വിതുരയിൽ സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാതിരുന്നതിനെ തുടർന്ന് പൂവാട്ട് പള്ളിക്കു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു മണിയൻ സ്വാമി വർഷങ്ങളായി കഴിഞ്ഞിരുന്നത്.
കാർ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. എന്നാൽ, വാഹനം നിർത്താതെ പോവുകയും ചെയ്തു.
പിന്നീട് ഇദ്ദേഹത്തെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

