കോഴിക്കോട് ∙ വടകരയിൽ ആർജെഡിയുടെ പ്രാദേശിക നേതാവിനു വെട്ടേറ്റു. വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെക്കുനി എം.ടി.കെ.
സുരേഷിനാണ് വെട്ടേറ്റത്. പ്രവർത്തകനായ ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ഇന്ന് വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം.
പരുക്കേറ്റ സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആർജെഡി യുവജന സംഘടനയുടെ വില്യാപ്പള്ളി കുളത്തൂരിലെ പഠനക്യാംപിന്റെ വേദി തീയിട്ട് നശിപ്പിച്ചതിൽ ശ്യാം ലാലിനെതിരേ സുരേഷ് പരാതി നൽകിയിരുന്നു.
കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]