കണ്ണൂർ ∙ ആരും കാണില്ലെന്നു കരുതി അടച്ചിട്ട വീട്ടുപരിസരത്ത് കയറി തേങ്ങയും അടയ്ക്കയും മോഷ്ടിച്ചത് ബെംഗളൂരുവിലിരുന്ന് ഉടമ കണ്ടു.
തെളിവു സഹിതം പരാതിപ്പെടുകയും ചെയ്തു. പയ്യന്നൂർ കോറോമിലാണ് സംഭവം.
വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി അരലക്ഷത്തോളം രൂപയുടെ തേങ്ങയും അടയ്ക്കയുമാണ് മോഷ്ടാവ് കൊണ്ടുപോയത്.
ബെംഗളൂരുവിൽ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണു കവർച്ച നടന്നത്. ഓഗസ്റ്റ് മുതലാണ് വീട്ടുപറമ്പിൽ കയറി പല തവണയായി തേങ്ങ മോഷ്ടിച്ചത്.
തേങ്ങയും അടയ്ക്കയുമെല്ലാം ചാക്കുകളിലാക്കി കടത്തുകയായിരുന്നു. വീടിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവികളിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞു.
തുടർന്ന് തെളിവു സഹിതം പയ്യന്നൂർ പൊലീസിന് ഇമെയിലിൽ പരാതി അയച്ചു. നാലുമാസം മുൻപ് ജയിലിൽ നിന്നിറങ്ങിയ തമ്പാൻ എന്നയാളാണ് മോഷണം നടത്തിയതെന്നു പൊലീസ് തിരിച്ചറിഞ്ഞു.
ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]